ആലപ്പുഴ ജില്ലയില്‍ അച്ചന് കോവിലാറിനു തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് മാവേലിക്കര. ആലപ്പുഴ ജില്ലയുടെ തെക്കായി ആണ് മാവേലിക്കര സ്ഥിതിചെയ്യുന്നത്. ഭൂമിശാസ്ത്ര സ്ഥാനം 9.267° N 76.55° E. കേരളത്തിലെ ഏറ്റവും പഴക്കമേറിയ മുസിപ്പാലിറ്റികളില്‍ ഒന്നാണ് മാവേലിക്കര. പ്രസിദ്ധമായ ചെട്ടികുളങ്ങര ദേവീ ക്ഷേത്രവും ദക്ഷിണ കാശി എന്ന പേരില്‍ അറിയപ്പെടുന്ന കണ്ടിയൂര്‍ മഹാദേവ ക്ഷേത്രവും മാവേലിക്കരയിലാണ് സ്ഥിതി ചെയ്യുന്നത് . ചിത്രകാരനായ രാജാ രവി വര്‍മ്മ ജീവിച്ചത് മാവേലിക്കരയിലാണ് .